Tuesday 24 December 2013

ന്യൂ ജനറേഷൻ 

                                                                                                                   -ലേഖനം-

                        " യാതൊരു നാണവും തോന്നാത്ത വിധത്തിലുള്ള ലംഗിഗതയും , ' ബീപ്  ' ശബ്ദം കേൾപ്പിക്കതെയുള്ള  തെറി വിളികളും, ഏറ്റവും ആരോജകത്വം സൃഷ്ടിക്കുന്ന  ശബ്ദത്തോട് കൂടിയ ഗാനവും, കഥയെയോ കഥാപത്രങ്ങളെയോ  ഉൾക്കൊള്ളാൻ  സാധിക്കാത്ത വിധത്തിലുള്ള അവതരണവും കൂടിയായാൽ ന്യൂ ജനറേഷൻ സിനിമയായി "- എന്നാണ് ഇപ്പോഴും മലയാള സിനിമയിൽ നിറഞ്ഞു നില്ക്കുന്ന ഒരു പഴയകാല നടൻ ഈയിടെ  അഭിപ്രായപ്പെട്ടത്. സിനിമയിൽ മാത്രമല്ല, ജീവിതത്തിന്റെ എല്ലാ മേഘലകളിലും പുത്തൻ തലമുറ ആഗ്രഹിക്കുന്നത് അതിരുകളില്ലാത്ത ആ വ്യത്യസ്തതയാണ്. രാഷ്ട്രീയത്തിൽപ്പോലും  ആ മാറ്റം യുവ തലമുറ ആഗ്രഹിക്കുന്നു എന്നതിന്റെ ഏറ്റവും ശക്തമായ ഉദാഹരണമാണ് ആം ആദ്മി പാർട്ടി ഈയിടെ ഡൽഹിയിൽ   നടത്തിയ മുന്നേറ്റം.
                       " ഇതൊക്കെയെന്ത് ..!!...നിങ്ങളുടെയൊക്കെ ഈ പ്രായത്തിൽ ഞങ്ങൾ കളിച്ചതായിരുന്നു കളി ..!! " -എണ്‍പതുകളിൽ യുവത്വം ആഘോഷിച്ച ഒട്ടുമിക്ക മുതിർന്നവരുടെയും  ആവർത്തന വിരസത തോന്നിക്കുന്ന ഒരു ഡയലോഗാണിത് . എന്നാൽ അതിനെ ചിരിച്ചു തള്ളി സോഷ്യൽ മീഡിയയുടെയും, നവ മാധ്യമങ്ങളുടെയും അകമ്പടിയോടെ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് പാശ്ചാത്യ അനുകരണം സാധ്യമാക്കാനുള്ള ശ്രമത്തിലാണ് മലയാളി യുവത്വം. കാലത്തിന്റെ പരിവർത്തനം ഉൾക്കൊള്ളാൻ സാധിക്കാതെ പഴമയുടെ വീമ്പ്  പറയുന്ന പാരമ്പര്യ വാദികളും, മൈക്രോ സെക്കന്റുകൾക്കുള്ളിൽ  ജീവിത ശൈലിയിൽ മാറ്റം വരുത്താൻ കഴിയുന്ന പുത്തൻ തലമുറയും തമ്മിലുള്ള വാശിയേറിയ 'മാനസിക വടംവലി' എക്കാലത്തും നമ്മുടെ സമൂഹത്തിൽ നിറഞ്ഞ് നിന്ന ഒന്ന് തന്നെയാണ്.
                    മൊബൈൽ ഫോണുകളുടെ അതിപ്രസരമാണ്  കഴിഞ്ഞ പത്ത്  വർഷം  കൊണ്ട് നമ്മുടെ സമൂഹത്തിൽ വന്ന ഏറ്റവും സമൂലമായ മാറ്റം. ദൈവം നമുക്ക് പഞ്ചെന്ദ്രിയങ്ങളാണ് തന്നത് എങ്കിൽ ആറാം ഇന്ദ്രിയത്തിന്റെ  സ്ഥാനം ഇന്ന് മൊബൈൽ ഫോണുകൾ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ഏതെങ്കിലും ഒരു ദിവസം മൊബൈൽ ഫോണ്‍ എടുക്കാൻ മറക്കുന്ന ഒരു ശരാശരി മലയാളിക്ക് സ്വന്തം ഭാര്യയെപ്പോലും വിളിക്കാനുള്ള നമ്പർ ഓർമ്മയിൽ ഉണ്ടാവില്ല എന്നതാണ് സത്യം. തൃശ്ശൂർ പൂരത്തോടനുബന്ധിച്ച് ആകാശത്ത് വിരിയുന്ന വർണ്ണ ശഭളമായ വെടിക്കെട്ടിനെക്കാൾ എത്രയോ രസകരമായ കാഴ്ചയാണ് അതോപ്പിയെടുക്കാൻ വെമ്പൽ കൊള്ളുന്ന പതിനായിരക്കണക്കിനു മൊബൈൽ ഫോണുകളുടെ ചെറിയ വെളിച്ചത്തോട് കൂടിയ താളാത്മകമായ ചലനം. റോഡിൽ അപകടം നടന്നു കഴിഞ്ഞാൽ പരുക്ക് പറ്റിയവരെ ആശുപത്രിയിലെത്തിക്കുന്നതിനെക്കാൾ ഉത്സാഹത്തോടെ മൊബൈൽ ക്യാമറയിൽ ദൃശ്യങ്ങൾ  പകർത്താൻ മലയാളിയെക്കാൾ വ്യഗ്രത കാട്ടുന്നവർ ലോകത്തൊരിടത്തും ഉണ്ടാവില്ല.എന്തിനേറെ പറയുന്നു , ദൂരെ ദിക്കിലുള്ള ഭാര്യയുടെ ലംഗിക സ്പർശനം പോലും ഭർത്താവിനു  അനുഭവിക്കാൻ കഴിയുന്ന വിധത്തിലാണ് ഏറ്റവുമൊടുവിൽ സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിരിക്കുന്നത്. മൊബൈൽ ഫോണുകളുടെ അതിപ്രസരം ഭാര്യയ്ക്കും ഭർത്താവിനുമിടയിൽപ്പോലും സ്വകാര്യതകളുടെ വൻമതിൽക്കെട്ടുകൾ തന്നെ തീർക്കുന്നു ; അവ പലപ്പോഴും വില്ലന്മാരായി കടന്നുവരുകയും ചെയ്യുന്നു. ചാനൽ ചർച്ചകളിൽ ന്യൂ ജനറേഷൻ മക്കൾ മൊബൈൽ ദുരുപയോഗം ചെയ്യുന്നതിനെ പഴിപറയുന്ന  ഓൾഡ് ജനറേഷൻ അച്ഛന്മാരിൽ എത്രപേര്ക്ക് ധൈര്യം കാണും സ്വന്തം മൊബൈൽ ഫോണ്‍  പാസ്സ് -വേർഡ്  ഒഴിവാക്കി മക്കൾക്ക്‌ കൈവിട്ടു  കൊടുക്കാൻ...!!


                                  സോഷ്യൽ മീഡിയകളുടെ കടന്നു കയറ്റം ഇന്ന് നമ്മെ മറ്റൊരു തലത്തിലേക്ക് എത്തിച്ചിരിക്കുന്നു. ഫെയ്സ്ബുക്കും , ട്വിറ്ററും, യു-ട്യൂബുമെല്ലാം നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിക്കൊണ്ടിരിക്കുന്നു. സ്വകാര്യതകൾപ്പോലും നിരന്തരം അപ്-ഡേറ്റ് ചെയ്യപ്പെടുന്ന കാലം. ലൈക്കുകളും , കമന്റുകളും, പോക്കുകളുമെല്ലാം  നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറുന്നു. ഫെയ്ക്കുകളുടെ ചതിക്കുഴികളിൽ വീണു പോകുന്ന ബാല്യങ്ങളും കൗമാരങ്ങളും നിരന്തരം വാർത്തയാകുന്നു. എന്നാൽ അതേ മാധ്യമത്തിനു തന്നെ ലക്ഷക്കണക്കിനാളുകളെ ഒരേ സമയം പ്രതികരണവുമായി തെരുവ് വീഥികളിൽ എത്തിക്കാൻ കഴിയുന്നു. മൂളിപ്പാട്ട് പാടിനടന്ന വീട്ടമ്മയെ മുഖ്യധാരാ പിന്നണി ഗായികയാക്കി മാറ്റാൻ സാധിക്കുന്നു. ഒരു രാജ്യത്തു മാത്രം ഒതുങ്ങിപ്പോയെക്കാവുന്ന സംഗീത-നൃത്ത ആൽബങ്ങളെ ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള കോടിക്കണക്കിനു ആരാധകരുടെ ഞരമ്പുകളിൽ ആവേശം കൊള്ളിക്കാൻ കഴിയുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ഈ നവമാധ്യമങ്ങളോട് തീർത്തും  പുറംതിരിഞ്ഞു നിൽക്കുന്നവരുടെ എണ്ണവും ചെറുതല്ല.
                         
                         
                     അച്ഛന്റെ കണ്ണ് വെട്ടിച്ച്  ഒളിച്ചും പാത്തും പുകവലിച്ചിരുന്ന മക്കളുടെ കാലം കഴിഞ്ഞു. അച്ഛനും മക്കളും ഒരേ തീൻമേശയുടെ രണ്ടറ്റത്തിരുന്ന് മദ്യപിക്കുന്ന പുതിയ തലമുറയ്ക്ക് ബഹുമാനം കുറവാണെന്ന് ഊറ്റം കൊള്ളുന്ന ഒരുപാട് പേർ  നമുക്കിടയിലുണ്ട് . അദ്ധ്യാപകന്റെ ചോദ്യശരങ്ങളെപ്പേടിച്ച് ഏറ്റവും പുറകിലെ സീറ്റിലിരിക്കുകയും, ചോദ്യം വന്നാൽ എഴുനേറ്റു നിന്ന് പരുങ്ങുകയും ചെയ്യുന്ന പഴയ യുവത്വമല്ല ഇന്ന് ; ഉത്തരം അറിയില്ലെങ്കിലും മുൻവരിയിലെ സീറ്റിൽ നിന്നുപോലും  'എനിക്കറിയില്ല ' എന്ന് ചങ്കൂറ്റത്തോടെ പറയാൻ പഠിക്കുന്ന പുതിയ യുവത രംഗത്ത് വരുന്നു എന്നതിൽ അമർഷംപൂണ്ട് നില്ക്കുന്ന അധ്യാപകർ ഒരുപക്ഷെ ആ മാറ്റം ഉൾക്കൊള്ളാൻ കഴിയാത്തവരായിരിക്കാം. അതേ സമയത്ത് തന്നെ അന്ന്യം നിന്ന് പോകുന്ന ബഹുമാനക്കുറവിന് ഏറ്റവും പ്രകടമായ ഉദാഹരണം വയോധികനായ ഒരാൾക്ക് വേണ്ടി ബസ്സിൽ താനിരിക്കുന്ന സീറ്റ് ഒഴിഞ്ഞു കൊടുക്കണമോ എന്ന കാര്യം പുതിയ തലമുറയ്ക്ക് അറിയാതെ പോകുന്നു എന്നതാണ് ; അതാരും മാതൃകാ രൂപേണെ അവനെ പഠിപ്പിക്കുന്നുമില്ല താനും . എണ്‍പതുകളിൽ ക്ലാസ്സിൽ വൈകിവന്ന എട്ടാം ക്ലാസ്സുകാരന് ടീച്ചർ കൊടുത്ത ശിക്ഷ 'പെണ്‍കുട്ടികളോടൊപ്പം ഇരിക്കുക'-എന്നതായിരുന്നു. അതവനു താങ്ങാനാവുന്നതിനുമപ്പുറത്തായിരുന്നു. പിന്നീടൊരിക്കലും അവൻ ക്ലാസ്സിൽ വൈകിയെത്തിയിട്ടില്ല..!! എന്നാൽ ഇന്ന് അത്തരമൊരു ശിക്ഷ അഞ്ചാം ക്ലാസ്സുകാരന് പോലും ക്ലാസ്സിൽ സ്ഥിരമായി വൈകിയെത്താനുള്ള ഒരു പ്രജോദനം മാത്രമാണ്. കൗമാരം ബാല്യത്തെ വളരെ വേഗതയിൽ വിഴുങ്ങുന്നു എന്ന് കരുതിയാൽ അതിശയോക്തിക്കു വകയില്ല.
               
                     
               ഹെയർ സ്റ്റൈലിലും , ഡ്രെസ്സിങ്ങിലും നമ്മുടെ പുതിയ തലമുറ ഇത്തിരി ഒവറല്ലേ  എന്ന് പഴയ തലമുറയ്ക്ക് തോന്നിയാൽ അവരെ കുറ്റം പറയാൻ പറ്റില്ല...!!..എന്നാൽ അതെ സമയം തന്നെ ബെൽ- ബോട്ടം പാന്റും ,  ഇരട്ടി വലുപ്പമുള്ള കോളറാ-ഷർട്ടും , കിളിക്കൂട് കൂട്ടിയ പോലെ തോന്നിക്കുന്ന ഹെയർ സ്റ്റൈലുമെല്ലാം  പഴയ കാലത്ത്  ഹരം കൊള്ളിക്കുന്ന വേഷ വിധാനങ്ങളായിരുന്നു എന്ന് മറക്കാതിരുന്നാൽ നന്ന്...!!
                   കുറ്റം പറയേണ്ടത് പുതിയ തലമുറയെ അല്ല. അഭിനന്ദനം അർഹിക്കുന്നത് പഴയ തലമുറയും അല്ല. മാറ്റേണ്ടത് മലയാളിയുടെ ശീലമാണ്....മറ്റുള്ളവന്റെ കുറ്റം കണ്ടുപിടിക്കാനുള്ള സദാചാരക്കണ്ണുകളാണ് ...!! മദ്യപിക്കുംപോഴും, മൊബൈൽ ഉപയോഗിക്കുമ്പോഴും, ബസ്സിൽ കയറുമ്പോഴും , ക്യൂവിൽ നില്ക്കുമ്പോഴും, സിനിമാ തിയേറ്ററിലും , വസ്ത്രധാരണത്തിലും, പ്രണയത്തിലും, ലൈംഗിഗതയിലും , എന്തിനേറെ പറയുന്നു ഒളിഞ്ഞു നോക്കുമ്പോൾ പോലും പാലിക്കേണ്ട ചില മര്യാദകളുണ്ട്. എന്തിനുമേതിനും പാശ്ചാത്യ അനുകരണം ഗുണം ചെയ്യില്ല. എന്നാൽ കാലത്തിന്റെ മാറ്റം ഉൾക്കൊള്ളാൻ മടി കാണിക്കുകയും അരുത്...!!
പഴമയുടെ പാരമ്പര്യമുൾക്കൊള്ളാൻ  പ്രത്യാശയുടെ പുതുമയ്കകാവട്ടെ ...എന്ന് പ്രാർത്ഥിക്കുന്നു..!!



പെറ്റതും കൊന്നതും നീ തന്നെ...!!

-കവിത- 


അമ്മേ..
എന്തിനീ മൂര്‍ച്ചയുള്ളോരായുധം
ഒന്നുറക്കെ കരയുമ്മുമ്പേ
ഇമകള്‍ തുറക്കുമ്മുമ്പേ
ഞങ്ങള്‍ താന്‍ കണ്ഠമറുക്കാനോ
എന്തിനീ ക്രൂരത ......

പഞ്ഞുപോൽ  മര്‍ദ്ദവമാം ഗര്‍ഭപാത്രത്തിലൊ-
രിടം  തന്നതും
പത്തു മാസം ചുമന്നതും
അസഹ്യമാം വേദന തിന്ന്
നൊന്ത് പെറ്റതും നീയല്ലേ...
എന്നിട്ടും...
കൈ വിറയ്ക്കാത്തതെന്തേ നിന്‍-
നെഞ്ചിടിക്കാതെന്തേ
കണ്ണ് നിറയാത്തതെന്തേ നീ-
ഒരുമാത്ര നോക്കാത്തതെന്തേ
മാറോടണയ്ക്കാത്തതെന്തേ നീ -
വാത്സല്ല്യത്തേനോലുമൊരുമ്മ
തരാത്തതെന്തേ...

നരനായി പ്പിറന്നോരീ ജന്മതിലേറെയുണ്ടാശകളമ്മേ ...!!

നിൻ മാറിൽ കിനിയുമാ പാലമൃതിൻ
മാധുര്യം നുണയുവാൻ
നിൻ താരാട്ടു പാട്ടിനീണത്തിൽ മയങ്ങുവാൻ
നിൻ കൈകളിൻ ചൂടിലോതുങ്ങുവാൻ
നിൻ കൈയ്യാലിത്തിരി ചോറുണ്ണുവാൻ
നിൻ വിരൽ  പിടിച്ചു പിച്ചവെക്കുവാൻ
നിൻ ശകാരം കേൾക്കുവാൻ
നിൻ സ്നേഹം തുളുമ്പും തല്ലുകൊള്ളുവാൻ

ഇനിയുമുണ്ടാശകളേറെയമ്മേ ...!!!

തൊടിയിലും  വയലിലും ഓടിക്കളിക്കുവാൻ
മഴവില്ലിൻ വർണ്ണമേഴുമാസ്വദിക്കുവാൻ  
പൂക്കളിൻ  കവിളിൽ തലോടുവാൻ
കുയിലിൻ  നാദം കേൾക്കുവാൻ
വെയിലേറ്റു വാടുവാൻ
മഞ്ഞിലും മഴയിലും നനയുവാൻ
അറിവിന്റെ പാലാഴിയിൽ നീരാടുവാൻ
ഒത്തിയൊത്തിരിയാശകൾ ...........................

പറിച്ചെടുത്തിടല്ലേ ...... നിഷേധിച്ചിടല്ലേ....
എന്ത് പാപം ചെയ്തു ഞങ്ങൾ
നിൻ വയറ്റിൽ പിറന്നതോ
നിൻ  സ്വാർത്ഥതയ്ക്കായരുതമ്മേ
നിൻ  കൈകളിൽ  രക്തം പുരളരുത്

അമ്മേ ...വെറുതെ വിടൂ അമ്മേ
വേദനിക്കുന്നമ്മേ
വലിച്ചെറിയൂ ...മൂർച്ചയുള്ളോരാ ആയുധം
മാറോടണയ്ക്കൂ ഞങ്ങളെ ..
അരുത് ...അരുതമ്മേ ........
അ ....മ്മേ....  അ ....മ്മേ ...

Thursday 16 August 2012

മറക്കാന്‍ പഠിച്ച മലയാളി ...

മറക്കാന്‍ പഠിച്ച മലയാളി ...
                 1969-ല്‍ നീല്‍ ആം സ്ട്രോങ്ങ്‌ ചന്ദ്രനില്‍ ആദ്യമായി കാല് കുത്തിയപ്പോള്‍ ചന്ദ്രേട്ടന്റെ ചായക്കട കണ്ടു എന്നാണല്ലോ ഭഗവത് ഗീതയില്‍ യേശു ക്രിസ്തു പരാമര്‍ശിച്ചിരിക്കുന്നത്...!! കൂതറ മലയാളികളുടെ അവിഞ്ഞ ദുരഭിമാനവും അപഹര്‍ഷതാബോധവും ആണല്ലോ അന്യ നാട്ടിലേക്കു ചേക്കേറാന്‍ ...അവിടെ എന്ത് നാറിയ പണിയും ചെയ്യാന്‍...അവനെ പ്രേരിപ്പിക്കുന്ന ഘടകം ...!!എന്തൊക്കെയാണെങ്കിലും ആളെ പറ്റിക്കുന്ന കാര്യത്തില്‍ മലയാളികളുടെ അത്ര മിടുക്ക് ലോകത്ത് ഒരു ദേശക്കാര്‍ക്കും ഇല്ല..!!
                  ശരിക്കും കള്ളത്തരത്തിന്റെ ഒരു വലിയ കൂമ്പാരമാണ് ഓരോ മലയാളിയും.. അത് മനസ്സിലാക്കാന്‍ മറ്റൊരു ഉദാഹരണവും തേടിപ്പോകേണ്ട ആവശ്യം ഇല്ല.. മലയാളിയുടെ മൊബൈല്‍ സംഭാഷണം ഒന്ന് ശ്രധിച്ചാ മതി...പണ്ടൊക്കെ ഫോണ്‍ എടുത്താല്‍ "ഹലോ" എന്നാ വാക്കാണ്‌ നമ്മള്‍ ആദ്യം ഉച്ചരിക്കുന്നത്. എന്നാല്‍ ഇന്നത്‌ മാറി.. ചോദ്യം ഇങ്ങനെയായി... "നീ എവിടെയാ ഉള്ളത്..." 98% മലയാളികളും ഈ ചോദ്യത്തിന് ഉള്ള ഉത്തരം പറയുന്നത് കേട്ടാല്‍ മറ്റവന്‍ ചെറുതായൊന്നു ചിരിക്കും... വടകരയ്ക്ക് പൊയ്ക്കൊണ്ടിരിക്കുന്ന അയാള്‍ ബസ്സില്‍ കയറിയ നിമിഷം പറയും..."എടാ ഞാന്‍ കോരപ്പുഴ പാലം കഴിഞ്ഞു...നീ അവിടെത്തന്നെ നിക്ക് ...ഞാന്‍ അര മണിക്കൂര്‍ കൊണ്ട് വരാം..." ഇതേ കക്ഷി കോരപ്പുഴ പാലത്തില്‍ എത്തുമ്പോള്‍ പറയും "എടാ ഇതാ എത്തി ..ഞാന്‍ കൊയിലാണ്ടി കഴിഞ്ഞു ..ഇനി ഒരു കാ മണിക്കൂറ്  കൂടി..." കൊയിലാണ്ടി എത്തിയാല്‍ അയാള്‍ ഓന്തിനെപ്പോലെ വീണ്ടും നിറമാറും..."ഇതാ ഒരു പത്തു മിനിട്ട് കൂടി..ഭയങ്കര ബ്ലോക്ക് ആയിരുന്നു ...അതു കൊണ്ടാ .." ഓരോ ഫോണ്‍ വിളിയിലും നൂറു നൂറു കള്ളത്തരങ്ങള്‍....
                   സ്വന്തം അമ്മയെ തല്ലിയാലും രണ്ടു വിഭാഗമായി നിന്ന് അതിനെ ന്യായീകരിക്കുകയും  എതിര്‍ക്കുകയും ചെയ്യുന്നത്  മലയാളികള്‍ക്ക് എന്നും ഒരു ഹരമാണ് .. ചായക്കടകളില്‍ ഹരം കൊള്ളിക്കുന്ന പരദൂഷണമായും ചാനല്‍ ചര്‍ച്ചകളില്‍ ചൂടേറിയ വാഗ്വാദങ്ങളായും അത് മാറുന്നത് ഇന്നത്തെ കാലത്ത് ഒരു പുതുമയല്ല....ഇങ്ങനെ "സെന്‍സേഷനല്‍ " എന്ന് പറഞ്ഞു മാധ്യമങ്ങള്‍ കൊണ്ടാടുന്ന വിഷയങ്ങള്‍ക്കെല്ലാം ആയുസ്സ് ഒരാഴ്ചയ്ക്ക്  അപ്പുറത്തേക്ക് പോകാറില്ല..എന്നതാണ് സത്യം . മുല്ലപ്പെരിയാര്‍ ഇപ്പൊപ്പൊട്ടും ഇപ്പൊപ്പൊട്ടും ..എന്ന് പറഞ്ഞു കലിതുള്ളിയ മാധ്യമങ്ങള്‍ നേരത്തെ പറഞ്ഞ കണക്കു ഭേദിച്ച് ഒരാഴ്ചയില്‍ അധികം നീണ്ടു നില്‍ക്കുമോ എന്ന് ഭയന്ന മലയാളികള്‍ക്ക് മുമ്പില്‍ (പ്രത്യേകിച്ച് ചാനലുകാര്‍ക്ക് ) ഇടിത്തീ പോലെ ചന്ദ്രശേഖരന്‍ വധം വന്നു വീണപ്പോള്‍ പുലര്‍ച്ചെ 5 മണിയോളം ആഘോഷമാക്കീ നമ്മള്‍ മലയാളികള്‍..!!... എയര്‍ ഇന്ത്യ റാഞ്ചല്‍ .. സുധാകര ആക്രമണം ...ഒബാമ തെരഞ്ഞെടുപ്പ് ...അങ്ങനെ എന്തെല്ലാം കാര്യങ്ങള്‍ ദിവസങ്ങള്‍ക്കകം മറക്കാന്‍ പഠിച്ചു..മലയാളികള്‍..?? മറവി ഒരനുഗ്രഹവും ഒരു ശാപവും ആണെന്ന് പണ്ടാരാണ്ട് പറഞ്ഞു കേട്ടിട്ടുണ്ട്.. ഓര്‍ക്കാന്‍ ഇഷ്ട്ടപ്പെടാത്ത പലതും നമ്മള്‍ മറന്നു കഴിഞ്ഞു ...സന്തോഷിക്കുന്നു...എപ്പോഴൊക്കെയോ ദുഖിക്കാന്‍ വേണ്ടിയുള്ള കുഞ്ഞു കുഞ്ഞു സന്തോഷം...
             എനിക്കിപ്പോ ഒരു സംശയം മാത്രമേ ബാക്കിയുള്ളൂ ...
                              " അല്ലാ.. നമ്മടെ മുല്ലപ്പെരിയാര്‍ പൊട്ടിയോ..??? ..അതോ പുതുക്കിപ്പണിതോ..???.."
ചോദ്യം മന്ത്രി പി. ജെ . ജോസഫ് സാറോടാണ് ...!!

Sunday 29 January 2012

കുതിര വട്ടതേക്കു ഒരു യാത്ര ....

കഴിഞ്ഞ ദിവസം ഞാനും എന്റെ ഒരു സുഹൃത്തും കൂടി (....സുഹൃത്തിന്റെ പേര് പ്രസക്തമാല്ലാത്തത്കൊണ്ടും പറയാന്‍ ബുദ്ധിമുട്ടുള്ളത് കൊണ്ടും പറയാന്‍ ഉദ്ദേശിക്കുന്നില്ല ....) കോഴിക്കോട് ടൌണില്‍ നിന്നും കുതിര വട്ടതേക്കു ഓട്ടോയില്‍ കയറി........ഇപ്പൊ തന്നെ നിങ്ങള്‍ ചിരിക്കാന്‍ തുടങ്ങി .....അല്ലെ....??...ആട്ടെ ...കുതിര വട്ടം എന്ന് കേട്ടാല്‍ നമ്മളൊക്കെ എന്തിനാ ഇങ്ങനെ സംശയത്തോടെ ചിരിക്കുന്നെ...???....ശെടാ.... ഇത് വല്യ പൊല്ലാപ്പായല്ലോ...???...കുതിര വട്ടത്തുകാര്‍ക്കൊന്നും ജീവിക്കണ്ടേ...???നമ്മുടെ മലയാളത്തിലെ പ്രതിഭാശാലിയായ കുതിര വട്ടം പപ്പുചേട്ടന്റെ  സ്വന്തം നാട്ടിലേക്ക് ഒരു യാത്ര....!!..അതൊരു സുഖമുള്ള കാര്യം തന്നെയാണന്നെ....!!...അങ്ങെയൊക്കെ വിചാരിച്ചാ ഞാനും യാത്ര തുടങ്ങിയത്......!!...ശെടാ....നിങ്ങടെ സംശയം ഇതുവരെ തീര്‍ന്നില്ലേ...??...ഞാന്‍  സുഖമില്ലാത്തത്‌ കൊണ്ട് ആശുപത്രീല് ഡോക്ടറെ കാണാന്‍ പോകുവാ....ദാണ്ടേ ..പിന്നേം ചിരിക്കുന്നു....!!!....ഇതെന്തൊരു കഷ്ടമാണ് ദൈവമേ...??...കുതിര വട്ടത്തു ആരും ഡോക്ടറുടെ അടുത്ത് പോകില്ലേ...??...വെറുതെ അല്ല...ആ ഓട്ടോക്കാരന്‍ എന്നെ തെറ്റിദ്ധരിച്ചത്....!!...അറിവും വിവരവുമുള്ള നിങ്ങളൊക്കെ ഇങ്ങനെ ചിരിച്ചാല്‍ പാവം ഓട്ടോക്കാരന്‍ പേടിച്ചതില്‍ ഒട്ടും അതിശയോക്തിയില്ല...!!!.... 
       ..........അങ്ങനെ കൊറേ നേരം ടൌണില്‍ വയിലത്ത് നിന്നാണ് ഓട്ടോ കിട്ടിയത്.....ആ ദേഷ്യവും ബുദ്ധിമുട്ടും എന്റെയും സുഹൃത്തിന്റെയും മുഖത്തെ ഭാവങ്ങളില്‍ നിന്ന് വായിചെടുക്കാവുന്നതാണ്.......!!!@#$%!!....ഓട്ടോയില്‍ കയറിയ പാടെ ഞാന്‍ "കുതിരവട്ടം" എന്ന ഒരു വാക്ക് മാത്രമേ ഓട്ടോക്കാരനോട് മൊഴിഞ്ഞുള്ളൂ... സുഹൃത്താണെങ്കില്‍ എന്തൊക്കെയോ പരസ്പര ബന്ധമില്ലാത്ത കാര്യങ്ങള്‍ സംസാരിക്കുന്നുമുണ്ട്...അല്ലേലും അവനങ്ങനാ...എന്തെങ്കിലും ഒക്കെ പറഞ്ഞോണ്ടിരിക്കും....അന്നാണെങ്കില്‍ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ഏതോ കൊഞ്ഞാണന്മാര്‍ ഒരു ഹര്‍ത്താലും പാസ്സാക്കീട്ടുണ്ട് .....എല്ലാ ഹര്‍ത്താലും ആഘോഷമാക്കുന്ന നമ്മള്‍ മലയാളികള്‍ക്ക് ഇന്നിതെന്തു പറ്റി...???...ബസ്സുകാരൊന്നും ഹര്‍ത്താലില്‍ പങ്കെടുക്കുന്നില്ല .... കടക്കാര്‍ പങ്കെടുക്കില്ല എന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുമുണ്ട്....!! പിന്നെ ആര്‍ക്കാ ഈ ഹര്‍ത്താല്‍...??...അറിയില്ല...!!....എന്നാലും ടൌണില്‍ ആളുകള്‍ നന്നേ കുറവാ....!!....ഹര്‍ത്താല്‍ അനുകൂലികളുടെ ഭാഗത്ത്‌ ആരെങ്കിലുമൊക്കെ വേണ്ടേ...???....അത് കൊണ്ടാവും ആളുകള്‍ പുറത്തിരങ്ങാത്തത്.....!!...ഹര്‍ത്താല്‍ ദൈവങ്ങളെ കേരളത്തെ കാത്തോളണേ.....!!...ഞങ്ങള്‍ ഓട്ടോയില്‍ കയറീട്ട് ഒന്ന് രണ്ടു മിനുട്ട് കഴിഞ്ഞിരിക്കുന്നു..പക്ഷെ ...നമ്മുടെ ഓട്ടോക്കാരന്റെ സംശയം ഇത് വരെ തീര്‍ന്നിട്ടില്ല......അങ്ങേരു ഇടയ്ക്കിടയ്ക്ക് ഫ്രന്റ് മിററിലൂടെ ഞങ്ങളെ നോക്കുന്നത് ഞാന്‍ കാണുന്നുണ്ട്....സംശയം തീര്‍ക്കാനെന്ന വണ്ണം ഒടുവില്‍ അയാള്‍ ഞങ്ങളോട് ...."ഇന്ന് ടൌണില്‍ ആള്‍ക്കാരൊക്കെ പൊതുവേ കൊറവ് ആണല്ലേ...??"..അയാളുടെ സസ്പെന്‍സ് പൊട്ടിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു..."അതെ...എല്ലാവരും ഒരു ഹര്‍ത്താല്‍ പ്രതീക്ഷയിലിലാണ്... ...അതുകൊണ്ടായിരിക്കും..."സുഹൃത്ത്‌ നന്നേ ചിരിക്കുന്നുണ്ട്...അപ്പോഴേക്കും കുതിര വട്ടം എത്തി.....
പക്ഷെ ...സംശയ ദൂരീകരത്തിന് ശേഷം ഓട്ടോക്കാരന്‍ ഞങ്ങളോട് ഒന്നും മിണ്ടീട്ടില്ല...പേഴ്സില്‍ നിന്ന് പതിനഞ്ചു രൂപ എടുത്തു ഓട്ടോക്കാരന് കൊടുത്തു ഞാനും സുഹൃത്തും മെന്റല്‍ ഹോസ്പിറ്റലിനു മുന്‍പില്‍ ഇറങ്ങി...................
......................................
.................................
...........................
.....................
.............
........
....
..
ഇപ്പൊ സംശയം തീര്‍ന്നില്ലേ...???
!@#$%^&*()

!@#$%^&*()_

!@#$%^&*()@#$%^&*()_

Saturday 28 January 2012

എന്റെ നാട് ....

എന്റെ നാട് ....
                നാടിനും നാട്ടാര്‍ക്കും പ്രയോജനമില്ലാത്ത ഞാന്‍ എന്റെ നാടിനെ കുറിച്ച് എന്ത് പറയാന്‍ ...അല്ലെ...??

              എന്നാലും ഞാന്‍ വളര്‍ന്നു വലുതാകുമ്പോള്‍ പയ്യോളിയെ ഞാന്‍ ലോകത്തിന്റെ നെറുകയില്‍ എത്തിക്കും....(ഇനി എങ്ങോട്ട് വലുതാകാന്‍...!!!@@!!!) ..


അറാംമ്പറപ്പ്..... എന്നു വെച്ചാല്‍ "ഒതിയാര്‍ക്കം" ഇല്ലായ്മ.....!!അതും മനസ്സിലായില്ല അല്ലേ...???...അതൊരു പ്രയോഗമാണ്‌.... പയ്യോളിക്കാര്‍ക്ക് മാത്രം മനസ്സിലാകുന്ന ഒരു പ്രത്യേക പ്രയോഗം....!!!....പയ്യോളിയന്‍ എന്നു പേരിട്ടാലോ എന്നു ആലോചിച്ചതാ..... പിന്നെ കരുതി അതൊരു അനുകരണമായിപ്പോകും എന്ന്...!!! ഞങ്ടെ തൊട്ട അടുത്ത ഒരു പ്രദേശമാണ് തിക്കോടി...അവിടെ പ്രസിദ്ധനായ ഒരു സാഹിത്യകാരനുണ്ട്‌..തിക്കോടിയന്‍....(പി. കുഞ്ഞനന്ദന്‍ നായര്‍)... അങ്ങേര് എന്നെ തെറ്റിധരിച്ചാലോ എന്ന് ഭയന്നാണ് ഒടുവില്‍ ഇങ്ങനെ ഒരു പേരിടല്‍ കര്‍മം നടത്തിയത്.... ഒന്നാലോചിച്ചപ്പോള്‍ അത് ശരിയാണെന്ന് തോന്നി... അല്ല ..അത് മാത്രമാണ് ശരി....!! കാരണം ഈ ദുനിയാവിലെ സകല ഇബ് ലീസുകള്‍ക്കും  അറാംമ്പറപ്പ്  ഇല്ലേ...??പിന്നെ ഈ എനിക്ക് അത് ഇല്ലാതിരിക്കുമോ...?? കടുകുംമണി തൂക്കത്തില്‍ എനക്കും അത് ഉണ്ട് എന്ന് കൂട്ടിക്കൊളീ..!!നോക്കണ്ട... ഇതും ഞങ്ങള്‍ പയ്യോളിക്കാര്‍ക്ക് മാത്രം ഉള്ള പ്രത്യേകതയാ.... ഓളി കൂട്ടിയുള്ള ഈ പ്രയോഗം ...അങ്ങനെയാണത്രേ പയ്യോളിക്ക് ആ പേര് വന്നത്....
   ഇനി ആ കഥ കൂടി പറയാം...
ഒരിക്കല്‍ ഒരു സായിപ്പ് ഞങ്ങടെ നാട്ടിലൂടെ നടന്നു പോകുമ്പോ ഒരു സ്ത്രീ ഒരു "പയ്യിനെ" മേച്ചു നടക്കുന്നത് കണ്ടത്രെ....(ക്ഷമിക്കണം ...പശുവിനെ ആണ് ഞാന്‍ "പയ്യിനെ " എന്നത് കൊണ്ട് ഉദ്ദേശിച്ചത്....)അങ്ങേരു കുഞ്ഞാലി മറക്കാരുടെ കോട്ട കാണാനോ മറ്റോ വന്നതാണ് പോലും... അവിടെതെക്കുള്ള വഴി ഇന്ഗ്ലീഷില്‍  പെണ്ണ് ങ്ങളോട് ചോദിച്ചതും  ...!! ...ഇത് "പയ്യോളി "...എന്ന ഇടി വെട്ടിയത് പോലുള്ള മറുപടി വന്നതും ഒരുമിച്ചായിരുന്നു...(പയ്യിനെ കുറിച്ചാണ് സായിപ്പ് ചോദിച്ചത് എന്നാണു പെണ്ണുങ്ങള്‍ തെറ്റിധരിച്ചത്...!! ) ....അങ്ങനെ "വടക്കേ കര" എന്ന വടകരയ്ക്ക് തെക്കുള്ള ദേശം പയ്യോളി എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്രേ... !!!(മൂരാട് പുഴയുടെ വടക്കേ കരയാണ്‌ "വടകര" എന്ന പ്രദേശം....)