Thursday 16 August 2012

മറക്കാന്‍ പഠിച്ച മലയാളി ...

മറക്കാന്‍ പഠിച്ച മലയാളി ...
                 1969-ല്‍ നീല്‍ ആം സ്ട്രോങ്ങ്‌ ചന്ദ്രനില്‍ ആദ്യമായി കാല് കുത്തിയപ്പോള്‍ ചന്ദ്രേട്ടന്റെ ചായക്കട കണ്ടു എന്നാണല്ലോ ഭഗവത് ഗീതയില്‍ യേശു ക്രിസ്തു പരാമര്‍ശിച്ചിരിക്കുന്നത്...!! കൂതറ മലയാളികളുടെ അവിഞ്ഞ ദുരഭിമാനവും അപഹര്‍ഷതാബോധവും ആണല്ലോ അന്യ നാട്ടിലേക്കു ചേക്കേറാന്‍ ...അവിടെ എന്ത് നാറിയ പണിയും ചെയ്യാന്‍...അവനെ പ്രേരിപ്പിക്കുന്ന ഘടകം ...!!എന്തൊക്കെയാണെങ്കിലും ആളെ പറ്റിക്കുന്ന കാര്യത്തില്‍ മലയാളികളുടെ അത്ര മിടുക്ക് ലോകത്ത് ഒരു ദേശക്കാര്‍ക്കും ഇല്ല..!!
                  ശരിക്കും കള്ളത്തരത്തിന്റെ ഒരു വലിയ കൂമ്പാരമാണ് ഓരോ മലയാളിയും.. അത് മനസ്സിലാക്കാന്‍ മറ്റൊരു ഉദാഹരണവും തേടിപ്പോകേണ്ട ആവശ്യം ഇല്ല.. മലയാളിയുടെ മൊബൈല്‍ സംഭാഷണം ഒന്ന് ശ്രധിച്ചാ മതി...പണ്ടൊക്കെ ഫോണ്‍ എടുത്താല്‍ "ഹലോ" എന്നാ വാക്കാണ്‌ നമ്മള്‍ ആദ്യം ഉച്ചരിക്കുന്നത്. എന്നാല്‍ ഇന്നത്‌ മാറി.. ചോദ്യം ഇങ്ങനെയായി... "നീ എവിടെയാ ഉള്ളത്..." 98% മലയാളികളും ഈ ചോദ്യത്തിന് ഉള്ള ഉത്തരം പറയുന്നത് കേട്ടാല്‍ മറ്റവന്‍ ചെറുതായൊന്നു ചിരിക്കും... വടകരയ്ക്ക് പൊയ്ക്കൊണ്ടിരിക്കുന്ന അയാള്‍ ബസ്സില്‍ കയറിയ നിമിഷം പറയും..."എടാ ഞാന്‍ കോരപ്പുഴ പാലം കഴിഞ്ഞു...നീ അവിടെത്തന്നെ നിക്ക് ...ഞാന്‍ അര മണിക്കൂര്‍ കൊണ്ട് വരാം..." ഇതേ കക്ഷി കോരപ്പുഴ പാലത്തില്‍ എത്തുമ്പോള്‍ പറയും "എടാ ഇതാ എത്തി ..ഞാന്‍ കൊയിലാണ്ടി കഴിഞ്ഞു ..ഇനി ഒരു കാ മണിക്കൂറ്  കൂടി..." കൊയിലാണ്ടി എത്തിയാല്‍ അയാള്‍ ഓന്തിനെപ്പോലെ വീണ്ടും നിറമാറും..."ഇതാ ഒരു പത്തു മിനിട്ട് കൂടി..ഭയങ്കര ബ്ലോക്ക് ആയിരുന്നു ...അതു കൊണ്ടാ .." ഓരോ ഫോണ്‍ വിളിയിലും നൂറു നൂറു കള്ളത്തരങ്ങള്‍....
                   സ്വന്തം അമ്മയെ തല്ലിയാലും രണ്ടു വിഭാഗമായി നിന്ന് അതിനെ ന്യായീകരിക്കുകയും  എതിര്‍ക്കുകയും ചെയ്യുന്നത്  മലയാളികള്‍ക്ക് എന്നും ഒരു ഹരമാണ് .. ചായക്കടകളില്‍ ഹരം കൊള്ളിക്കുന്ന പരദൂഷണമായും ചാനല്‍ ചര്‍ച്ചകളില്‍ ചൂടേറിയ വാഗ്വാദങ്ങളായും അത് മാറുന്നത് ഇന്നത്തെ കാലത്ത് ഒരു പുതുമയല്ല....ഇങ്ങനെ "സെന്‍സേഷനല്‍ " എന്ന് പറഞ്ഞു മാധ്യമങ്ങള്‍ കൊണ്ടാടുന്ന വിഷയങ്ങള്‍ക്കെല്ലാം ആയുസ്സ് ഒരാഴ്ചയ്ക്ക്  അപ്പുറത്തേക്ക് പോകാറില്ല..എന്നതാണ് സത്യം . മുല്ലപ്പെരിയാര്‍ ഇപ്പൊപ്പൊട്ടും ഇപ്പൊപ്പൊട്ടും ..എന്ന് പറഞ്ഞു കലിതുള്ളിയ മാധ്യമങ്ങള്‍ നേരത്തെ പറഞ്ഞ കണക്കു ഭേദിച്ച് ഒരാഴ്ചയില്‍ അധികം നീണ്ടു നില്‍ക്കുമോ എന്ന് ഭയന്ന മലയാളികള്‍ക്ക് മുമ്പില്‍ (പ്രത്യേകിച്ച് ചാനലുകാര്‍ക്ക് ) ഇടിത്തീ പോലെ ചന്ദ്രശേഖരന്‍ വധം വന്നു വീണപ്പോള്‍ പുലര്‍ച്ചെ 5 മണിയോളം ആഘോഷമാക്കീ നമ്മള്‍ മലയാളികള്‍..!!... എയര്‍ ഇന്ത്യ റാഞ്ചല്‍ .. സുധാകര ആക്രമണം ...ഒബാമ തെരഞ്ഞെടുപ്പ് ...അങ്ങനെ എന്തെല്ലാം കാര്യങ്ങള്‍ ദിവസങ്ങള്‍ക്കകം മറക്കാന്‍ പഠിച്ചു..മലയാളികള്‍..?? മറവി ഒരനുഗ്രഹവും ഒരു ശാപവും ആണെന്ന് പണ്ടാരാണ്ട് പറഞ്ഞു കേട്ടിട്ടുണ്ട്.. ഓര്‍ക്കാന്‍ ഇഷ്ട്ടപ്പെടാത്ത പലതും നമ്മള്‍ മറന്നു കഴിഞ്ഞു ...സന്തോഷിക്കുന്നു...എപ്പോഴൊക്കെയോ ദുഖിക്കാന്‍ വേണ്ടിയുള്ള കുഞ്ഞു കുഞ്ഞു സന്തോഷം...
             എനിക്കിപ്പോ ഒരു സംശയം മാത്രമേ ബാക്കിയുള്ളൂ ...
                              " അല്ലാ.. നമ്മടെ മുല്ലപ്പെരിയാര്‍ പൊട്ടിയോ..??? ..അതോ പുതുക്കിപ്പണിതോ..???.."
ചോദ്യം മന്ത്രി പി. ജെ . ജോസഫ് സാറോടാണ് ...!!