Saturday 28 January 2012


അറാംമ്പറപ്പ്..... എന്നു വെച്ചാല്‍ "ഒതിയാര്‍ക്കം" ഇല്ലായ്മ.....!!അതും മനസ്സിലായില്ല അല്ലേ...???...അതൊരു പ്രയോഗമാണ്‌.... പയ്യോളിക്കാര്‍ക്ക് മാത്രം മനസ്സിലാകുന്ന ഒരു പ്രത്യേക പ്രയോഗം....!!!....പയ്യോളിയന്‍ എന്നു പേരിട്ടാലോ എന്നു ആലോചിച്ചതാ..... പിന്നെ കരുതി അതൊരു അനുകരണമായിപ്പോകും എന്ന്...!!! ഞങ്ടെ തൊട്ട അടുത്ത ഒരു പ്രദേശമാണ് തിക്കോടി...അവിടെ പ്രസിദ്ധനായ ഒരു സാഹിത്യകാരനുണ്ട്‌..തിക്കോടിയന്‍....(പി. കുഞ്ഞനന്ദന്‍ നായര്‍)... അങ്ങേര് എന്നെ തെറ്റിധരിച്ചാലോ എന്ന് ഭയന്നാണ് ഒടുവില്‍ ഇങ്ങനെ ഒരു പേരിടല്‍ കര്‍മം നടത്തിയത്.... ഒന്നാലോചിച്ചപ്പോള്‍ അത് ശരിയാണെന്ന് തോന്നി... അല്ല ..അത് മാത്രമാണ് ശരി....!! കാരണം ഈ ദുനിയാവിലെ സകല ഇബ് ലീസുകള്‍ക്കും  അറാംമ്പറപ്പ്  ഇല്ലേ...??പിന്നെ ഈ എനിക്ക് അത് ഇല്ലാതിരിക്കുമോ...?? കടുകുംമണി തൂക്കത്തില്‍ എനക്കും അത് ഉണ്ട് എന്ന് കൂട്ടിക്കൊളീ..!!നോക്കണ്ട... ഇതും ഞങ്ങള്‍ പയ്യോളിക്കാര്‍ക്ക് മാത്രം ഉള്ള പ്രത്യേകതയാ.... ഓളി കൂട്ടിയുള്ള ഈ പ്രയോഗം ...അങ്ങനെയാണത്രേ പയ്യോളിക്ക് ആ പേര് വന്നത്....
   ഇനി ആ കഥ കൂടി പറയാം...
ഒരിക്കല്‍ ഒരു സായിപ്പ് ഞങ്ങടെ നാട്ടിലൂടെ നടന്നു പോകുമ്പോ ഒരു സ്ത്രീ ഒരു "പയ്യിനെ" മേച്ചു നടക്കുന്നത് കണ്ടത്രെ....(ക്ഷമിക്കണം ...പശുവിനെ ആണ് ഞാന്‍ "പയ്യിനെ " എന്നത് കൊണ്ട് ഉദ്ദേശിച്ചത്....)അങ്ങേരു കുഞ്ഞാലി മറക്കാരുടെ കോട്ട കാണാനോ മറ്റോ വന്നതാണ് പോലും... അവിടെതെക്കുള്ള വഴി ഇന്ഗ്ലീഷില്‍  പെണ്ണ് ങ്ങളോട് ചോദിച്ചതും  ...!! ...ഇത് "പയ്യോളി "...എന്ന ഇടി വെട്ടിയത് പോലുള്ള മറുപടി വന്നതും ഒരുമിച്ചായിരുന്നു...(പയ്യിനെ കുറിച്ചാണ് സായിപ്പ് ചോദിച്ചത് എന്നാണു പെണ്ണുങ്ങള്‍ തെറ്റിധരിച്ചത്...!! ) ....അങ്ങനെ "വടക്കേ കര" എന്ന വടകരയ്ക്ക് തെക്കുള്ള ദേശം പയ്യോളി എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്രേ... !!!(മൂരാട് പുഴയുടെ വടക്കേ കരയാണ്‌ "വടകര" എന്ന പ്രദേശം....) 

No comments:

Post a Comment